കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2015 ആഗസ്റ്റില്‍ രൂപീകൃതമായ കമ്മിറ്റിയായിരുന്നു നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഈ കമ്മിറ്റിയുടെ കാലാവധി ആഗസ്റ്റ് 11ന് അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് (ആഗസ്റ്റ് 12) മുതല്‍ പുതിയ ഹജ്ജ് കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. രണ്ട് എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ ഉള്‍പ്പെടെ 16 പേരാണ് പുതിയ ഹജ്ജ് കമ്മിറ്റിയില്‍.
പി.വി. അബ്ദുല്‍ വഹാബ് എം.പി, കാരാട്ട് റസാഖ് എം.എല്‍.എ, മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, അബ്ദുറഹിമാന്‍ എന്ന ഉണ്ണി (കൊണ്ടോട്ടി), മുസ്ലിയാര്‍ സജീര്‍, എല്‍.സുലൈഖ, ഡോ. ബഹാവുദ്ദീന്‍ കൂരിയാട്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അനസ് എം.എസ്, സി.മുഹമ്മദ് ഫൈസി, മുഹമ്മദ് കാസിം കോയ, വി.ടി.അബ്ദുള്ള കോയ തങ്ങള്‍, എച്ച്.മുസമ്മില്‍ ഹാജി, പി.കെ. അഹമ്മദ് എന്നിവരാണ് പുതിയ അംഗങ്ങള്‍. ഇവര്‍ക്ക് പുറമേ മലപ്പുറം കളക്ടര്‍ അമിത് മീണ, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി ഷിഹാബ് തങ്ങള്‍ എന്നിവര്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളാണ്. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ യോഗം കൂടി പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും.