കോഴിക്കോട് കിർടാഡ്‌സിൽ കേന്ദ്ര സർക്കാർ ധനസഹായത്തോടെ നടത്തുന്ന എത്‌നോഗ്രാഫ്രിക് സ്റ്റഡി ഓഫ് ഡി-നോട്ടിഫൈഡ് ട്രൈബ്‌സ്, നൊമാഡിക് ട്രൈബ്‌സ് ആൻഡ് സെമിനൊമാഡിക് ട്രൈബ്‌സ് പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് അന്ത്രോപോളജി അല്ലെങ്കിൽ സോഷ്യോളജിയിൽ നേടിയ മാസ്റ്റർ ബിരുദം ആണ് യോഗ്യത. 40,000 രൂപ പ്രതിമാസ പ്രതിഫലം. ആറു മാസമാണ് കാലാവധി. അപേക്ഷകർക്ക് 01/01/2022 ന് 36 വയസിൽ കൂടുവാൻ പാടില്ല. പട്ടിക പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ സമുദായത്തിൽപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കും.
ഉദ്യോഗാർഥികൾ kirtads.kerala.gov.in ലെ ഗൂഗിൾ ഫോം മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ജൂൺ 14ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണം.