മഴക്കെടുതിയിൽ ഇതുവരെ 37 മരണങ്ങളാണുണ്ടായത്. അഞ്ചുപേരെ കാണാതായിട്ടുമുണ്ട്. മഴക്കെടുതികളിൽപ്പെട്ട് സംസ്ഥാനത്താകെ ദുരിതാശ്വാസക്യാമ്പുകളിലുള്ളവർ 1,01,213 പേർ. ആകെ 1026 ക്യാമ്പുകളാണ് ഞായറാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
ക്യാമ്പുകളിൽ 13857 കുടുംബങ്ങളാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം മുതിർന്നവർക്കും, കുട്ടികൾക്കും ഭിന്നശേഷിക്കാർക്കാർക്കും പ്രത്യേക ശ്രദ്ധയും കരുതലും നൽകുന്നുണ്ട്. ക്യാമ്പുകളിൽ കുടിവെള്ളത്തിനും ആരോഗ്യസേവനങ്ങളും കൃത്യമായി ലഭ്യമാക്കുന്നുമുണ്ട്. സംസ്ഥാനത്ത് പൂർണമായി തകർന്നത് 243 വീടുകളാണ്. ഭാഗികമായി തകർന്ന വീടുകൾ 4392 ആണ്.