കോട്ടത്തറ: കാലവര്‍ഷകെടുതിയില്‍ തകര്‍ന്ന കോട്ടത്തറ ടൗണ്‍ തിരിച്ചു വരവിന്റെ പാതയില്‍. കോട്ടത്തറ ചെറുപുഴ നിറഞ്ഞു ശക്തമായ കുത്തൊഴുക്കില്‍ കോട്ടത്തറ ടൗണില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. പിണങ്ങോട് – കോട്ടത്തറ റോഡ് ഒലിച്ചുപോയി. റോഡിന്റെ സംരക്ഷണ ഭിത്തിയും തകര്‍ന്നു. പുഴയില്‍നിന്ന് വെള്ളം കയറിയതോടെ കോട്ടത്തറ ടൗണിലെ വിവിധ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. അക്ഷയ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരുവശം തകര്‍ന്നു. സ്ഥാപനത്തിലുണ്ടായിരുന്ന വസ്തുക്കള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. റോഡ് തകര്‍ന്നതിനാല്‍ കോട്ടത്തറ ടൗണിലേക്കുള്ള ഗതാഗതവും പൂര്‍ണ്ണമായി തടസപ്പെട്ടിരുന്നു. തകര്‍ന്ന കെട്ടിടാവിഷ്ടങ്ങള്‍ നീക്കും ചെയ്യുകയും താല്‍ക്കാലികമായ റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്തിട്ടുണ്ട്.
