കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതര്‍ക്ക് കിലെ ഐ.എ.എസ് അക്കാദമിയില്‍ ഐ.എ.എസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷത്തെ പരിശീലനത്തിന് ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്‍പ്പര്യമുളളവര്‍ ബോര്‍ഡില്‍ നിന്നും വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 13. ഫോണ്‍:7907099629, 0471-2309012.
