ആലപ്പുഴ: മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിൻറെ ആഭിമുഖ്യത്തിൽ ജില്ലയിൽ നാളെ

(2022 ജൂണ്‍ 15) വിവിധ പരിപാടികൾ സംഘടിപ്പിയ്ക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് ദലീമ ജോജോ എം.എല്‍.എ. അരൂരിൽ നിര്‍വഹിക്കും. അരൂര്‍ സെന്റ്. അഗസ്റ്റിന്‍ പള്ളിക്ക് എതിര്‍വശം നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും.
പരിപാടിയുടെ ഭാഗമായുള്ള വാഹന പ്രചരണ ജാഥയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് നിര്‍വഹിക്കും. സബ് കളക്ടര്‍ സൂരജ് ഷാജി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.ഒ. അബീന്‍, ചേര്‍ത്തല എന്‍.എസ്.എസ്. കോളജ് പ്രിന്‍സിപ്പാള്‍ (ഇന്‍- ചാര്‍ജ്) ഡോ. രാജി, ജില്ലാതല വയോജന സെല്‍ അംഗം എം.ടി. ചക്രപാണി, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.സി. ജിന്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും.

വൈകിട്ട് അഞ്ചിന് കായംകുളം മുനിസിപ്പല്‍ ടി.ഡി.എം. മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം കായംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശശികല ഉദ്ഘാടനം ചെയ്യും.

വയോജനങ്ങൾക്കായി പരാതി പരിഹാര അദാലത്ത്, തെരുവ് നാടകം, ഫ്‌ളാഷ് മോബ്, പോസ്റ്റര്‍ പ്രദര്‍ശനം, ബസ് സ്റ്റാൻഡുകളിൽ ബസ് ജീവനക്കാരേയും യാത്രക്കാരേയും പങ്കെടുപ്പിച്ച് സുരക്ഷിത
യാത്രാ പ്രതിജ്ഞ, വയോജന മന്ദിരങ്ങളിൽ മെഡിക്കല്‍ ക്യാമ്പ്,
മാനസിക ഉല്ലാസ പരിപാടികള്‍, ജയിലുകളിലെ മുതിര്‍ന്ന പൗരന്‍മാരായ തടവുകാര്‍ക്കുള്ള വ്യക്തിഗത ശ്രദ്ധാ പദ്ധതി, ബോധവത്കരണ ക്ലാസുകള്‍ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിയ്ക്കും.