ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്ത ഗുണഭോക്താക്കള്‍ക്ക് അപ്പീല്‍ നല്‍കാം. ഒന്നാംഘട്ട അപ്പീല്‍ ഗ്രാമപഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളില്‍ നഗരസഭ സെക്രട്ടറിക്കും 2022 ജൂണ്‍ 17 വരെ ഓണ്‍ലൈനായി നല്‍കാം. അപ്പീലുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനാവശ്യമായ ഹെല്‍പ്പ് ഡെസ്‌ക് ക്രമീകരണങ്ങള്‍ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി അക്ഷയ കേന്ദ്രങ്ങളുടെ സേവനവും ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഇടുക്കി ജില്ലാ ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.