തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഗ്രാമവികസന കമ്മീഷണറേറ്റിൽ അഡീഷണൽ ഡവലപ്മന്റ് കമ്മീഷണറായ വി എസ് സന്തോഷ് കുമാറിന്റെ ആകസ്മിക മരണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.  സന്തോഷ് കുമാറിന്റെ വീട്ടിലെത്തി മന്ത്രി അന്തിമോപചാരം അർപ്പിച്ചു. ജനപക്ഷത്ത് നിന്ന് പ്രവർത്തിച്ച, പുരോഗമനചിന്തയുള്ള ഒരു ഉദ്യോഗസ്ഥനെയാണ്  നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.