എ.പി.ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റിലേക്ക് എംഎൽഎമാരായ ഐ.ബി. സതീഷ്, കെ.എം. സച്ചിൻദേവ് എന്നിവരെ സർക്കാർ നാമനിർദേശം ചെയ്തതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
ബോർഡ് ഓഫ് ഗവർണേഴ്സിലേക്ക്  നാമനിർദേശം ചെയ്ത അഞ്ച് എംഎൽഎമാരിൽ നിന്നാണ്  ഇവരെ സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്തത്. എം.എൽ.എമാരായ വി. ശശി, എൽദോസ് പി. കുന്നപ്പിള്ളിൽ, ദലീമ എന്നിവരാണ് ബോർഡ് ഓഫ് ഗവർണേഴ്സിലേക്ക്  നാമനിർദേശം ചെയ്തിരിക്കുന്ന മറ്റ് അംഗങ്ങളെന്നും മന്ത്രി അറിയിച്ചു.