മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലെ വിവിധ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികമായി നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച ജൂണ്‍ 25 ന് രാവിലെ 11 ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത – എം.ബി.ബി.എസ്., മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04935 240298.