തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് (സി.ഇ.റ്റി) ഐ.റ്റി.സി ആൻഡ് എസ്.ആർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 20 മുതൽ ജൂലൈ 15 വരെ നടത്തുന്ന ലബോറട്ടറി പ്രാക്ടീസ് ഇൻ സോയിൽ മെക്കാനിക്‌സ് എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിഗ്രി/ ഡിപ്ലോമ. ഫീസ് 10,000 + 18 ശതമാനം ജി.എസ്.ടി. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20 ആണ്. അപേക്ഷാഫാറം ഐ.റ്റി.സി ആൻഡ് എസ്.ആർ ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8547111246, 9446459469.