വീട് അനുവദിച്ചുകിട്ടാത്തതുമായി ബന്ധപ്പെട്ടു പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിലെ വീട്ടമ്മ നടത്തുന്ന പ്രതിഷേധത്തെക്കുറിച്ചുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പത്തിനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫിസറോടും ഏനാദിമംഗലം പഞ്ചായത്ത് സെക്രട്ടറിയോടും കമ്മിഷൻ ആവശ്യപ്പെട്ടു.