2022ലെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നറിയാം. ഇന്നു(21 ജൂൺ) രാവിലെ 11നു സെക്രട്ടേറിയറ്റിലെ പി.ആർ. ചേംബറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ prd.kerala.gov.inresults.kerala.gov.inwww.examresults.kerala.gov.inwww.dhsekerala.gov.inwww.keralaresults.nic.inwww.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.