പനമരം: മഴക്കെടുതിയോടനുബന്ധിച്ച് പനമരം പഞ്ചായത്ത് തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അടിയന്തിരയോഗം ആഗസ്റ്റ് 15ന് രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ നടക്കും. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ജില്ലാ ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങള്‍, രാഷ്ടീയ പാര്‍ട്ടി പ്രധിനിധികള്‍, സഹായസംഘടന പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍, ദൃശ്യമാദ്ധ്യമ പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, യുവജന സംഘടനാ ഭാരവാഹികള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, പഞ്ചായത്ത് പരിധിയിലെ ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
