ആലപ്പുഴ: പാലിയേറ്റീവ് രോഗി പരിചരണം കാര്യക്ഷമമാക്കുന്നതിനായി ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മദർതെരേസ പാലിയേറ്റിവ് കെയർ ട്രെയിനിംഗ് സൊസൈറ്റിയുടെ ഉദ്ഘാടനം നാളെ (2022 ജൂൺ 24) കാർഷിക വികസന -കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് നിർവ്വഹിക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്‍റ് അഡ്വ. ബിപിൻ.സി.ബാബു ലോഗോ പ്രകാശനം ചെയ്യും.ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി കെ.ആർ. ദേവാദാസ് പദ്ധതി വിശദീകരിക്കും.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. വി. പ്രിയ,എ. ശോഭ, വത്സല മോഹന്‍, ടി.എസ്. താഹ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്,പാലിയേറ്റീവ് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അനു വർഗീസ്, ജില്ലാ പാലിയേറ്റീവ് കെയർ കോ-ഓർഡിനേറ്റർ അർച്ചന അപ്പുക്കുട്ടൻ തുടങ്ങിയവർ സംസാരിക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ 9.30ന് പരിശീലന ക്ലാസ് നടത്തും. വിഷ്ണു ലോന ജേക്കബ്, എം ജി പ്രവീൺ, ഡോ. പി.ടി. പ്രീതി എന്നിവർ ക്ലാസ് നയിക്കും.