2022-23 അധ്യയന വര്‍ഷം സ്‌കോള്‍ കേരള ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രവേശനം, പുന:പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജൂലൈ അഞ്ച് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫീസ് ഘടനയും രജിസ്ട്രേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും www.scolekerala.org വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും ജൂലൈ എട്ടിന് വൈകുന്നേരം അഞ്ചിന് മുമ്പ് സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0471 2342950, 2342369.
