ആരോഗ്യവകുപ്പ് നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന വാര്‍ഷിക ആരോഗ്യ പരിശോധന അര്‍ബുദ നിയന്ത്രണ പരിപാടിയായ ശൈലി ആപ്പിന്റെ മാനന്തവാടി നിയോജകമണ്ഡലതല ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിതമായി ജീവിതശൈലി രോഗനിര്‍ണയത്തിന് ഉപയോഗി ക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ശൈലി ആപ്പ്. 30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ചും ആശാ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് മൊബൈലില്‍ വിവരശേഖരണം നടത്തും. ജില്ലയില്‍ വെള്ളമുണ്ട, പൊഴുതന, നെന്മേനി ഗ്രാമപഞ്ചായത്തുകളിലാണ് പൈലറ്റ് പദ്ധതിയെന്ന നിലയ്ക്ക് ഇതു നടപ്പാക്കുന്നത്. ആശാപ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തുകയും ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ആപ്പില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഈ ചോദ്യങ്ങള്‍ക്ക് നാലോ അതിലധികമോ സ്‌കോര്‍ ലഭിച്ചാല്‍ അവരെ ജീവിതശൈലീ രോഗപരിശോധനയ്ക്കായി റഫര്‍ ചെയ്യും. തുടര്‍ന്ന് നേരത്തെ ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, അര്‍ബുദം, മറ്റ് ജീവിതശൈലീ രോഗങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പറഞ്ഞു.
ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി പദ്ധതി വിശദീകരിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി.കല്യാണി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ സി.എം. അനില്‍ കുമാര്‍, ഡോ. പി.കെ ഉമേഷ് , ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.