സംസ്ഥാനത്ത് ജോലി ചെയ്യുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളികളും കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ അംഗമായി അംഗത്വകാർഡ് സൂക്ഷിക്കണം. ഇതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ഗസ്റ്റ് ആപ്പ് വഴി എല്ലാ തൊഴിലാളികളെയും അംഗങ്ങളാക്കുന്നതിന് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രഷൻ വർക്കേഴ്സ് ബോർഡിനാണ് ചുമതല. വകുപ്പിലെ ഉദ്യോഗസ്ഥർ ജൂലൈ 20 വരെ തൊഴിലിടങ്ങൾ സന്ദർശിച്ച് തൊഴിലാളികളെ രജിസ്റ്റർ ചെയ്യിക്കും. തിരുവനന്തപുരം ജില്ലയിലെ രജിസ്ട്രേഷനായി ബോർഡിന്റെ ജില്ലാ ഓഫീസുമായോ (ഫോൺ: 0471-2329516), ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ (മൊബൈൽ: 9446750505), അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ (മൊബൈൽ: 9446705336) എന്നിവരുമായോ ബന്ധപ്പെടണം.
