അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന്(ജൂണ്‍ 26) മുതല്‍ ജൂലൈ രണ്ട് വരെ ജില്ലയില്‍ ‘നശാമുക്ത്’ വാരാചരണം നടത്തുന്നു. കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ ചോനമ്പാറ ട്രൈബല്‍ സെറ്റില്‍മെന്റില്‍ രാവിലെ 10 മണിക്ക് പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വാരാചരണത്തോടനുബന്ധിച്ച് വിവിധ ബോധവത്കരണ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പ്, സ്‌ക്രീനിംഗ്, ഡെന്റല്‍ ക്യാമ്പ്, സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കായുള്ള ക്ലാസുകള്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാജാഥകള്‍, ഫ്ളാഷ്മോബ്, തെരുവുനാടകം, നാടന്‍പാട്ട്, സൈക്കിള്‍ റാലി എന്നിവയും നടത്തുന്നു. നശാമുക്ത് ദിനമായ ജൂലൈ ഒന്നിന് അയ്യന്‍കാളി ഹാളില്‍ സംഘടിപ്പിക്കുന്ന പൊതു സമ്മേളനം വൈകിട്ട് 3.30 ന് സാമൂഹ്യനീതി -ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും.
