*കര്‍ഷകദിനാഘോഷങ്ങള്‍ ചുരുക്കും
**കര്‍ഷക അവാര്‍ഡുകള്‍ 16ന് എടപ്പാളില്‍ മുഖ്യമന്ത്രി വിതരണം ചെയ്യും
ഈ വര്‍ഷത്തെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 16ന് എടപ്പാളില്‍ കര്‍ഷകദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മിത്രാ നികേതന്‍ പത്മശ്രീ കെ.വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസംസാപത്രവും -ആലക്കോട് പാടശേഖരസമിതി പാലക്കാട്. കര്‍ഷകോത്തമ അവാര്‍ഡ്: രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും ഒന്നാം സ്ഥാനം-രാജന്‍ പി.എ-കാസര്‍കോഡ്, രണ്ടാം സ്ഥാനം ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും-അബ്ദുള്‍ ലത്തീഫ് മലപ്പുറം. മൂന്നാം സ്ഥാനം 50,000 രൂപയും ഫലകവും പ്രശംസാപത്രവും വി.എസ്.മൂസ, ആലപ്പുഴ. കര്‍ഷകജ്യോതി: 50,000 രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും മുരുകേശ് എം, പാലക്കാട്, ശശി വി.വി, തൃശൂര്‍. മികച്ച ഹൈടെക് കര്‍ഷകന്‍: ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും, അനീഷ് എം.രാജ്, കൊല്ലം. യുവകര്‍ഷകന്‍: 50,000 രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും, മാത്തുകുട്ടി ടോം, കോട്ടയം. സിക്കന്ദര്‍ എന്‍. പാലക്കാട്. കേരകേസരി: രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും, പ്രാന്‍സിസ്.കെ.ടി, കോഴിക്കോട്. ഹരിതമിത്ര: ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും പി.ഉണ്ണികൃഷ്ണന്‍, മലപ്പുറം. ഹരിതകീര്‍ത്തി: ഒന്നാംസ്ഥാനം, 15,00,000 രൂപയും ഫലകവും പ്രശംസാപത്രവും , സ്റ്റേറ്റ് സീഡ് ഫാം തിരുവനന്തപുരം, രണ്ടാം സ്ഥാനം 10,00,000 രൂപയും ഫലകവും പ്രശംസാപത്രവും ഐ.എസ്.ഡി ഫാം, പാലക്കാട്. ജൈവകര്‍ഷകന്‍: ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും- സണ്ണി ജോര്‍ജ് , കണ്ണൂര്‍. കര്‍ഷകമിത്ര: 50,000 രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും കെ.ടി. ശ്രിധരന്‍ നമ്പൂതിരി, കണ്ണൂര്‍. തേനീച്ച കര്‍ഷകന്‍: ടി.കെ. രാജു, ഇടുക്കി. കൃഷി വിജ്ഞാന്‍ : 12,500 രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും ഡോ. ജേക്കബ് ജോണ്‍, കേരള കാര്‍ഷിക സര്‍വകലാശാല. മനോജ് പി. സാമുവല്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, സിഫ്റ്റ്. കര്‍ഷകപ്രതിഭ (സ്‌കൂള്‍): 10,000 രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും അരവിന്ദ് സി. മലപ്പുറം. കര്‍ഷകതിലകം(സ്‌കൂള്‍): 10,000 രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും ജിബിയ എസ്.ബി, പാലക്കാട്. കര്‍ഷകപ്രതിഭ (എച്ച്.എസ്.എസ്); 25,000 രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും ഹിലാല്‍ മുഹമ്മദ്, മലപ്പുറം. കര്‍ഷകപ്രതിഭ (കോളേജ്): 25,000 രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും ജെസ്‌നാ ജാഫര്‍, എറണാകുളം. കൊമേഴ്ഷ്യല്‍ നഴ്‌സറി: ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും കുഴിപ്പള്ളം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, തിരുവനന്തപുരം. ഉദ്യാനശ്രേഷ്ഠ: ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും സ്വര്‍ണ്ണമെഡലും വര്‍ക്കി സി.ജെ, തൃശൂര്‍. ക്ഷോണി സംരക്ഷണ: മാത്യൂ കണ്ടത്തില്‍ വീട്, മലപ്പുറം. ക്ഷോണി പരിപാലക്: ഇ.ജെ.ജേക്കബ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. ക്ഷോണിമിത്ര: 10,000 രൂപയും ഫലകവും പ്രശംസാപത്രവും വര്‍ഗീസ് തരകന്‍, തൃശൂര്‍. കര്‍ഷക തിലക: (ഏറ്റവും നല്ല കര്‍ഷകവനിത) സാറാമ്മ പൗലോസ്, പാലക്കാട്. ശ്രമശക്തി: സംഗീതാ മണിക്കുട്ടന്‍, തൃശൂര്‍. മികച്ച ആദിവാസി ഊര്: ഒന്നാം സ്ഥാനം മൂലക്കൊമ്പ് ആദിവാസി ഊര്, പാലക്കാട്. രണ്ടാംസ്ഥാനം വഞ്ചിവയല്‍ ആദിവാസി ഊര് ഇടുക്കി. മൂന്നാം സ്ഥാനം തവളക്കുഴിപ്പാറ മലയന്‍ ഗോത്രമഹാസഭ, തൃശൂര്‍. മികച്ച റസിഡന്‍സ് അസോസിയേഷന്‍ ഒന്നാം സ്ഥാനം സാന്ത്വനം റസിഡന്‍സ് അസോസിയേഷന്‍ മലപ്പുറം, രണ്ടാംസ്ഥാനം എടച്ചേരി റസിഡന്‍സ് അസോസിയേഷന്‍ കണ്ണൂര്‍. മികച്ച ഫാം ഓഫീസര്‍: എന്‍. അജയകുമാര്‍, കൃഷി ഓഫീസര്‍ സ്റ്റേറ്റ് സീഡ് ഫാം തിരുവനന്തപുരം. കര്‍ഷകഭാരതി: വീണാ റാണി.ആര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കാസര്‍കോട്. ഹരിത മുദ്ര: (ശ്ര്യവ്യ മാധ്യമ അവാര്‍ഡ്) കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗര്‍ 107.8. ഹരിതമുദ്ര (അച്ചടി മാധ്യമം): മാതൃഭൂമി ഓണ്‍ലൈന്‍. ഹരിതമുദ്ര (ദൃശ്യമാധ്യമം): ദൂരദര്‍ശന്‍- തിരുവനന്തപുരം.
ജൈവ കാര്‍ഷിക മണ്ഡല അവാര്‍ഡുകള്‍: നിയോജക മണ്ഡലം – ഒന്നാം സ്ഥാനം 15,00,000 രൂപ- പീരുമേട്. രണ്ടാം സ്ഥാനം 10,00,000 രൂപ – ഒല്ലൂര്‍, മൂന്നാംസ്ഥാനം 5,00,000 രൂപ-വൈപ്പിന്‍. മുനിസിപ്പാലിറ്റി: ഒന്നാം സ്ഥാനം 3,00,000 രൂപ -ചിറ്റൂര്‍, പാലക്കാട്. രണ്ടാം സ്ഥാനം 2,00,000 രൂപ – ആന്തൂര്‍, കണ്ണൂര്‍. മൂന്നാം സ്ഥാനം 1,00,000 രൂപ തൃപ്പൂണിതുറ. കോര്‍പ്പറേഷന്‍: ഒന്നാം സ്ഥാനം 3,00,000 രൂപ തൃശൂര്‍.
പച്ചക്കറി വികസന പദ്ധതി: സംസ്ഥാനതല അവാര്‍ഡുകള്‍: മികച്ച സ്‌കൂള്‍: ഒന്നാം സ്ഥാനം ഗവ.യു.പി.സ്‌കൂള്‍ പഴയവിടുതി, ഇടുക്കി. രണ്ടാംസ്ഥാനം സി.എം.എസ് എല്‍.പി.സ്‌കൂള്‍ എണ്ണൂറാം വയല്‍ പത്തനംതിട്ട. മൂന്നാം സ്ഥാനം ജി.വി.എച്ച്.എസ്.എസ് വൈക്കം വെസ്റ്റ്, കോട്ടയം. മികച്ച വിദ്യാര്‍ത്ഥി: ഒന്നാം സ്ഥാനം അനൂജാ സൂസന്‍ ജോയ് സെന്റ് ആന്‍സ് ഗേള്‍സ് എച്ച്.എസ്. കോടിമത, കോട്ടയം. രണ്ടാം സ്ഥാനം ഹിലാല്‍ മുഹമ്മദ ് ബഞ്ച് മാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കല്‍പ്പകഞ്ചേരി, മലപ്പുറം. മൂന്നാം സ്ഥാനം അതുല്‍ കൃഷ്ണ എം (ടി.എംവി.എച്ച്.എസ്.എസ് പെരുമ്പിലാവ് തൃശൂര്‍). മികച്ച സ്ഥാപനമേധാവി: ജോയ് ആന്‍ഡ്രൂസ് ഗവ. യു.പി സ്‌കൂള്‍ പഴയവടുതി, ഇടുക്കി. രണ്ടാം സ്ഥാനം ടി.ജി. ഗോപിനാഥന്‍ പിള്ള ഗവ. യു.പി സ്‌കൂള്‍ തോന്നല്ലൂര്‍, പത്തനംതിട്ട, മൂന്നാം സ്ഥാനം ഹരിദാസന്‍ എ. (ജി.എച്ച്.എസ് വെറ്റിലപ്പാറ മലപ്പുറം). മികച്ച അധ്യാപകന്‍: ഒന്നാം സ്ഥാനം ബി.ബാബു എസ്.എന്‍. ട്രെസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെങ്ങന്നൂര്‍. രണ്ടാം സ്ഥാനം രാജി.എം. ജോര്‍ജ് (ജി.എച്ച്.എസ്.വെറ്റിലപ്പാറ മലപ്പുറം) മൂന്നാം സ്ഥാനം ബീനാ എം.എസ് തൃശൂര്‍.
മികച്ച ക്ലസ്റ്ററിനുള്ള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ പത്തനംതിട്ട വായ്പൂര്‍ സ്വാശ്രയ കാര്‍ഷിക വികസന സമിതി, നൂറനാട് എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍, കാസര്‍കോട് എരിക്കുളം പച്ചക്കറി ക്ലസ്റ്റര്‍ എന്നിവര്‍ നേടി. മികച്ച സ്വകാര്യ സ്ഥാപനം: മലപ്പുറം ബാഫഖി യത്തീംഖാന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഫോര്‍ വുമണ്‍, സിസ്റ്റേഴ്‌സ് ഓഫ് സെന്റ്‌ജോസഫ് പത്തനംതിട്ട, സൃഷ്ടി ചാരിറ്റബിള്‍ ട്രസ്റ്റ്, മൂന്നാര്‍. മികച്ച പൊതുസ്ഥാപനം: ബിനാനിപുരം പോലീസ് സ്റ്റേഷന്‍ ആലുവ, മാര്‍ത്തോമ കോളേജ്, പത്തനംതിട്ട, എ.എല്‍.പി.എസ് ചെങ്കള, കാസര്‍കോട്. മികച്ച മട്ടുപ്പാവ് കൃഷി: തോമസ് എബ്രഹാം -തിരുവല്ല, സിമി.എ.ജെ, തിരുവനന്തപുരം. സഫിയ പരപ്പനങ്ങാടി. മികച്ച റസിഡന്‍സ് അസോസിയേഷന്‍: തൃച്ചംബരം ഹരിത ഗ്രൂപ്പ് കണ്ണൂര്‍, ഗാന്ധിനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ തൃശൂര്‍. മതേതര റസിഡന്‍സ് അസോസിയേഷന്‍ കൊല്ലം. മികച്ച ആദിവാസി ക്ലസ്റ്റര്‍: പുലരി പച്ചക്കറി ക്ലസ്റ്റര്‍, ആറളം, എന്തുംപള്ളി ക്ലസ്റ്റര്‍ ഉറങ്ങാട്ടിരി മലപ്പുറം. മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസി ആന്റണി കോതമംഗലം ബ്ലോക്ക്, സിന്ധു കുമാരി പരപ്പ ബ്ലോക്ക്, മീനാനായര്‍-ചേര്‍ത്തല ബ്ലോക്ക്, മികച്ച കൃഷി ഓഫീസര്‍-ജോസഫ് ടി.എം ചെങ്കല്‍, തിരുവനന്തപുരം. ശ്രീലേഖ.പി ഇടയൂര്‍, മലപ്പുറം. ഡോ. എ.ജെ. വിവെന്‍സി, താന്നിയം തൃശൂര്‍
പ്രകൃതിക്ഷോഭം മൂലം സംസ്ഥാനത്തെ മുഴുവന്‍ ജനതയും ദുരിതങ്ങള്‍ അനുഭവിക്കുന്ന സമയമായതിനാല്‍ കര്‍ഷകദിനാഘോഷങ്ങള്‍ ചുരുങ്ങിയ രീതിയിലാണ് സംഘടിപ്പിക്കുന്നത്. ഘോഷയാത്രകളും മറ്റ് ആഘോഷങ്ങളും ഒഴിവാക്കും. ചില പഞ്ചായത്തുകളില്‍ രൂക്ഷമായ കെടുതികളുള്ളതിനാല്‍ അവിടങ്ങളില്‍ കര്‍ഷകദിനാഘോഷപരിപാടി തീര്‍ത്തും ഒഴിവാക്കും. കര്‍ഷകര്‍ക്ക് നല്‍കുന്ന അംഗീകാരമായതിനാലാണ് കര്‍ഷക അവാര്‍ഡുകള്‍ കര്‍ഷകദിനത്തില്‍ത്തന്നെ സമ്മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ 1,79,567 കര്‍ഷകരെ പ്രളയദുരന്തം ബാധിച്ചതായാണ് പ്രാരംഭ കണക്ക്. വെള്ളം പൂര്‍ണമായി ഇറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ കൃത്യമായ കണക്ക് ലഭിക്കൂ. 681 കോടി രൂപയുടെ നഷ്ടം ഇതുവരെ ഉണ്ടായി. ഓണത്തിന് വിളവെടുക്കേണ്ട 88 ലക്ഷം വാഴകളാണ് നശിച്ചത്. 1000 കോടിയിലേറെ രൂപയുടെ നഷ്ടം ആകെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
കര്‍ഷകരുടെ കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിന് ഒരു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. കേരളത്തിലെ ബാങ്കുകള്‍ കര്‍ഷകരുടെ മേല്‍ സര്‍ഫാസി ആക്ട് അടിച്ചേല്‍പിച്ച് ജപ്തി നടപടികള്‍ തുടരുന്നത് അടിയന്തരമായി നിര്‍ത്തിവയ്ക്കണം. ഒക്ടോബര്‍ മുതല്‍ എല്ലാ കര്‍ഷകര്‍ക്കും ആവശ്യമായ വിത്ത് വിതരണം ചെയ്യും. വയനാട്, ഇടുക്കി ജില്ലകളിലും പ്രളയബാധിതമായ മറ്റു ജില്ലകളിലും കര്‍ഷകരുടെ അദാലത്ത് സംഘടിപ്പിച്ച് നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കും. കര്‍ഷകരുടെ 2012 വരെയുള്ള ദുരിതാശ്വാസ നഷ്ടപരിഹാര കുടിശിക അടിയന്തരമായി കൊടുത്തുതീര്‍ക്കും. ബാക്കി തുകയും താമസിയാതെ വിതരണം ചെയ്യും.
ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള കര്‍ഷകര്‍ക്ക് ക്ലെയിം നടപടിക്രമങ്ങള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാതെ നടത്തിക്കൊടുക്കണമെന്ന് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് 2000 ഓണച്ചന്തകളിലൂടെ ആവശ്യത്തിനുള്ള പച്ചക്കറികള്‍ വിലക്കയറ്റമില്ലാതെ നല്‍കാനാവും. കൃത്രിമ വിലക്കയറ്റം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ ശീതകാല പച്ചക്കറികളെല്ലാംതന്നെ ഇടുക്കി ജില്ലയില്‍നിന്നു മാത്രമായി ലഭിക്കും. ബാക്കിയുള്ളവ തദ്ദേശ കര്‍ഷകരില്‍നിന്നു കൂടിയ വിലയ്ക്ക് ശേഖരിക്കും. അവ ഒരു കൃഷിഭവനില്‍ ഒന്നിലധികം സ്റ്റാളുകള്‍ എന്ന കണക്കില്‍ 2000 ഓണച്ചന്തകളിലൂടെ ന്യായവിലയ്ക്ക് നല്‍കും.
20ന് തൃശൂരില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. കാര്‍ഷിക വികസന കമ്മീഷണര്‍ ഡി.കെ. സിംഗ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.