പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമന പ്രകാരം അസിസ്റ്റന്റ് മാനേജര്‍, അക്കൗണ്ടന്റ്, മള്‍ട്ടി ടാസ്‌ക്കിങ്ങ് സ്റ്റാഫ് എന്നിവയും ദിവസവേതന അടിസ്ഥാനത്തില്‍ സെക്യൂരിറ്റി, ക്ലീനിംങ്ങ് സ്റ്റാഫ്, ഗാര്‍ഡ്നര്‍, പ്ലംമ്പര്‍ കം ഇലക്ട്രീഷ്യന്‍ എന്നിവയുമാണ് നിലവിലെ ഒഴിവുകള്‍. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, അപേക്ഷിക്കുന്ന തസ്തികയുടെ പേര് ഉള്‍പ്പടെ വെള്ള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം- സബ് കളക്ടര്‍ വയനാട് & പ്രസിഡന്റ്, എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍, സയന്‍സ് യൂണിവേഴ്സിറ്റിക്ക് സമീപം, പൂക്കോട്, വയനാട് 673576. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28 വൈകീട്ട 5വരെ. ഫോണ്‍: 9656515167, 9645741224.
