വൈല്‍ഡ്ലൈഫ് വാര്‍ഡന്‍, ഇടുക്കി ഡിവിഷനു കീഴില്‍ താഴെ പറയുന്ന ജോലികള്‍ ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ളതും പ്രത്യേകം സീല്‍ ചെയ്തതുമായ ടെണ്ടറുകള്‍ അംഗീകൃത പൊതുമരാമത്ത്/ഫോറസ്ട്രി കരാറുകാരില്‍ നിന്നും ക്ഷണിച്ചു.
1 . ഇടുക്കി വന്യജീവി സങ്കേതത്തിലെ ഇടുക്കി സെക്ഷനിലെ വ്യൂ നെസ്റ്റ് കോട്ടേജിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന പ്രവര്‍ത്തി.
2. ഇടുക്കി വന്യജീവി സങ്കേതത്തിലെ കിഴുകാനം സെക്ഷനിലെ കണ്ണംപടി – പുന്നപാറ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവര്‍ത്തി.
3. ഇടുക്കി വന്യജീവി സങ്കേതത്തിലെ ഇടുക്കി സെക്ഷനിലെ ജംഗിള്‍ കോട്ടേജിനടുത്തുളള ഇല്ലി വളവ് ഭാഗത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവര്‍ത്തി.
ടെണ്ടര്‍ ഫോമുകള്‍ ജൂലൈ 5 ന് ഉച്ചക്ക് 1 മണി വരെ ലഭിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കും. 3.30 ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ ഇടുക്കി വൈല്‍ഡ്ലൈഫ് വാര്‍ഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കും. ഏതെങ്കിലും കാരണങ്ങളാല്‍ നിശ്ചിത ദിവസം ദര്‍ഘാസ് നടക്കാതെ വന്നാല്‍ ജൂലൈ 7, ജൂലൈ 11 എന്നീ തീയതികളില്‍ ദര്‍ഘാസ് നടത്തും. ഫോണ്‍ – 04862 232271.