ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ സ്പെഷ്യല്‍ എജ്യുക്കേറ്റര്‍, ഡയറ്റീഷ്യന്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനുളള അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 5ന് വൈകീട്ട് 4ന് മുമ്പ് ആരോഗ്യകേരളം ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ തസിതികയ്ക്ക് ബിരുദം, സ്പെഷ്യല്‍ എജ്യുക്കേഷനില്‍ ബി.എഡ്, ആറുമാസം പ്രവൃത്തിപരിചയം എന്നിവയും ഡയറ്റീഷ്യന്‍ തസ്തികയ്ക്ക് എം.എസ്.സി ന്യൂട്രീഷ്യന്‍, പി.ജി ഡിപ്ലോമ ഇന്‍ ന്യൂട്രീഷ്യന്‍ (പി.എസ്.സി അംഗീകൃതം), ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റിയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം എന്നിവയും ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്സ്. ഇ-മെയില്‍ വഴിയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. ഫോണ്‍: 04936 202771.
