ആലപ്പുഴ: നടപ്പ് സാമ്പത്തിക വര്‍ഷം മുതല്‍ സാമൂഹ്യ നീതി വകുപ്പ് വഴി നടപ്പാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്കുള്ള അപേക്ഷകള്‍ സുനീതി പോര്‍ട്ടല്‍ മുഖേന മാത്രമാണ് സ്വീകരിക്കുകയെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു.
വിദ്യാകിരണം, വിദ്യാജ്യോതി, വിജയാമൃതം, പരിണയം, സ്വാശ്രയ, മാതൃജ്യോതി പദ്ധതികള്‍, മിശ്രവിവാഹിതര്‍ക്കുള്ള സഹായം, വിദൂര വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള്ള സ്‌കോളര്‍ഷിപ്പ്, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള വിവിധ സഹായങ്ങള്‍ തുടങ്ങിയവയ്ക്ക് അപേക്ഷകള്‍ ഓണ്‍ലൈനില്‍ നല്‍കണം.
suneethi.sjd.kerala.gov.in എന്ന പോര്‍ട്ടലില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്ത് പകര്‍പ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ എത്തിക്കണം. വിശദ വിവരങ്ങള്‍ 0477 2253870 എന്ന ഫോണ്‍ നന്പരില്‍ അറിയാം.