ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്‌കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ പുതിയതായി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്‍റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു.

പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ നാല്‍പ്പതോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ കുടുംബശ്രീ ഫണ്ടില്‍ നിന്ന് അനുവദിച്ച 12.5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മിച്ചത്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ് സുധീഷ് അധ്യക്ഷത വഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷില്‍ജ സലിം, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ കെ. വി സേവ്യര്‍, പഞ്ചായത്ത് സെക്രട്ടറി കെ. ജി ശ്രീദേവി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.