കേരള ചരിത്ര ഗവേഷണ കൗൺസിൽ ഇന്ന് (5 ജൂലൈ) വൈകിട്ട് മൂന്നിന് ‘പ്രാദേശിക ചരിത്രരചന : അനുഭവപാഠങ്ങൾ’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. കേരള സർവകലാശാല ബയോഇൻഫോമാറ്റിക്സ് വിഭാഗം പ്രൊഫസർ അച്യുത്ശങ്കർ എസ്. നായർ പ്രഭാഷണം നടത്തും. തിരുവനന്തപുരം നഗരത്തിലെ വഞ്ചിയൂർ വാർഡിന്റെ പ്രാദേശിക ചരിത്രം രേഖപ്പെടുത്തിയ അനുഭവ സമ്പത്ത് പങ്കിടുന്നതൊടൊപ്പം മൂന്നു തലമുറകൾ ചേർന്നു രചിച്ച ‘Vanchiyoor Vignettes’ എന്ന പുസ്തകത്തിന്റെ തയാറാക്കലിൽ നേരിട്ട വെല്ലുവിളികളും അതിനോടുള്ള പ്രതികരണവും പ്രഭാഷണം ചർച്ച ചെയ്യും.
കെ.സി.എച്ച്.ആർ വെബ്സൈറ്റിലെ ഗുഗിൾ ലിങ്കിലൂടെ (https://us06web.zoom.us/j/