കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്ന കൂണ്‍ കൃഷി, വിത്ത് ഉല്പാദന സംരംഭ പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന ഉപകരണങ്ങള്‍, ഭക്ഷണം എന്നിവ ഉള്‍പ്പടെ സൗജന്യമായി നല്‍കും. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. പരിശീലന കാലാവധി – 10 ദിവസം. പരിശീലനം ആരംഭിക്കുന്ന തിയതി ജൂലൈ 11. സ്ഥലം : രാജകുമാരി ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയം
താല്പര്യമുള്ളവര്‍ https://sites.google.com/view/rsetiidukki ലിങ്ക് ഉപയോഗിച്ചോ ഫോണ്‍ നമ്പറില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ – 04868-234567 7907386745, 8075228358
