കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാദ്ധ്യത വർധിപ്പിക്കുന്നതിനായി നടത്തുന്ന സൗജന്യ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം. ജൂലൈ 1ന് ആരംഭിച്ച രണ്ടു കോഴ്‌സുകൾക്കും പ്രതിമാസം 1,000 രൂപ സ്റ്റൈപന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. തിരുവനന്തപുരത്താണ് കോഴ്‌സുകൾ നടക്കുന്നത്.

11 മാസം ദൈർഘ്യമുള്ള സെപ്ഷ്യൽ കോച്ചിംങ് സ്‌കീമിൽ ടൈപ്പ്‌റൈറ്റിംഗ്, ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, ജനറൽനോളഡ്ജ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. 18നും 27നും ഇടയിൽ പ്രായമുള്ള പന്ത്രണ്ടാം ക്ലോസോ അതിനു മുകളിലോ പാസായവർക്ക് കോഴ്‌സിൽ ചേരാം.

ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് കോഴ്‌സിൽ 18നും 30നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസും ഐ.ടി.ഐ/ പന്ത്രണ്ടാം ക്ലാസ്/ ഡിപ്ലോമ/ ഡിഗ്രി/ പി.ജി. പാസായവർക്കും ഡോക്ടറേറ്റ് ഉള്ളവർക്കും പങ്കെടുക്കാം. വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കവിയരുത്.

താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും ആവശ്യമായ രേഖകളുടെ പകർപ്പും സഹിതം തൈക്കാടുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ നേരിട്ടെത്തണം. എസ്.എസ്.എൽ.സി, പ്ലസ് ടു അല്ലെങ്കിൽ ഉയർന്ന യോഗ്യതകൾ, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്‌മെന്റ് കാർഡ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113/8304009409.