കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ 2021-22 ലെ സ്വച്ഛ് വിദ്യാലയ ജില്ലാതല പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വിതരണോദ്ഘാടനം നിർവഹിച്ചു. 35 സ്‌കൂളുകൾക്കുള്ള പുരസ്‌കാരങ്ങൾ കളക്ടർ കൈമാറി. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അധ്യക്ഷത വഹിച്ചു. ജൂനിയർ സൂപ്രണ്ട് ചിത്ര മഹാദേവൻ, എൻ.സി. രമ്യ, ഇ.എൻ. പ്രമോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
