കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംഗങ്ങൾക്ക് അംശദായ തുക അടയ്ക്കുന്നതിന് 9037044087 എന്ന നമ്പരിലേക്ക് അംഗത്വ നമ്പറിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഗൂഗിൾ പേ ചെയ്യാമെന്ന് സെക്രട്ടറി അറിയിച്ചു. ഈ നമ്പരിലേക്ക് തന്നെ വാട്‌സ് ആപ്പ് വഴി രജിസ്റ്റർ നമ്പർ, പേര് എന്നിവ ഉൾപ്പെടെ വിശദാംശങ്ങൾ അയക്കണം.
കുടിശിക തുക അടച്ച് തീർക്കേണ്ടവർ പരമാവധി മൂന്ന് മാസത്തിനകം ഈ സംവിധാനം ഉപയോഗിച്ച് കുടിശിക അടച്ച് തീർക്കണം.
കൂടുതൽ വിവരങ്ങൾക്ക്:  0471-2720071, 2720072.