പ്രതികൂല കാലാവസ്ഥയായതിനാല്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് ജൂലൈ 12, 13 തിയതികളിൽ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചത്.
