തിരുനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആശ്രമം സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് തസ്തികയ്ക്ക് എസ്.എസ്.എല്‍.സിയും കേരള നഴ്സസ് മിഡ് വൈവ്സ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 44നും മധ്യേ. പ്രതിമാസ ഹോണറേറിയമായി 13000 രൂപ ലഭിക്കും. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിര്‍ദ്ദിഷ്ഠിത ട്രേഡില്‍ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ലീവിങ്ങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസായിരിക്കണം. അല്ലങ്കില്‍ സെക്കന്‍ഡറി സ്‌കൂള്‍ ലീവിങ്ങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷ/തത്തുല്യം പാസായിരിക്കണം. ഇതിന് പുറമെ നിര്‍ദ്ദിഷ്ഠ ട്രേയ്ഡില്‍ നാഷണല്‍ ട്രേയ്ഡ് ആന്റ് സര്‍ട്ടിഫിക്കറ്റ്/നിര്‍ദ്ദിഷ്ഠ ട്രേയ്ഡില്‍ കേരള സര്‍ക്കാരിന്റെ എന്‍ജിനിയറിങ് പരീക്ഷ സര്‍ട്ടിഫിക്കറ്റ്/നിര്‍ദിഷ്ഠ ട്രേയ്ഡില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.

ലൈബ്രേറിയന്‍ തസ്തികയിലേക്ക് ലൈബ്രറി സയന്‍സില്‍ ബിരുദവും കംപ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ പ്രവൃത്തി പരിചയവും ഉണ്ടാവണം. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ ഐഡി പ്രൂഫ് എന്നിവ സഹിതം സീനിയര്‍ സൂപ്രണ്ട്, ഗവ.ആശ്രമം സ്‌കൂള്‍ തിരുനെല്ലി, തിരുനെല്ലി ടെമ്പിള്‍ പി.ഒ, കാട്ടിക്കുളം മാനന്തവാടി പിന്‍-670646 എന്ന വിലാസത്തില്‍ ജൂലൈ 20ന് മുമ്പായി ലഭിക്കണം.