പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്വയംതൊഴിൽ സംരംഭകരെ പ്രോൽസാഹിപ്പിക്കുന്നതിനും പരമ്പരാഗത പൈതൃക ഉൽപ്പന്നങ്ങൾക്ക് വിപണി കെണ്ടത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുമായി പട്ടികജാതി-പട്ടികവർഗ വികസന വകുപ്പുകളുടേയും കിർടാഡ്‌സിന്റേയും  സംയുക്തആഭിമുഖ്യത്തിൽ ‘ഗദ്ദിക 2022-23’ എന്ന പേരിൽ ഉൽപ്പന്ന പ്രദർശന വിപണന മേളയും  കലാമേളയും സംഘടിപ്പിക്കുന്നു.
പാരമ്പര്യ ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിലേർപ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തികൾ, സംഘടനകൾ /സൊസൈറ്റികൾ /കുടുംബശ്രീയൂണിറ്റ്  എന്നിവർക്ക് മേളയിൽ പങ്കെടുക്കുന്നതിനും ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനും  താല്പര്യമുളളവർ ഉൽപ്പന്നങ്ങളുടെ വിശദമായ വിവരം, അപേക്ഷകരുടെ പൂർണ്ണ മേൽവിലാസം (ഫോൺ നമ്പർ ഉൾപ്പെടെ) ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിർദിഷ്ട അപേക്ഷാഫോമിൽ ജൂലൈ 27നു വൈകിട്ട് 5നു മുൻപായി ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. (ഒരു കുടുംബത്തിലുള്ളവർക്ക് ഒന്നിലധികം സ്റ്റാൾ അനുവദിക്കില്ല.) പൈതൃകമായ ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നവരുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. വിശദ  വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും പട്ടികജാതി വികസന വകുപ്പ്  ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതാത് ജില്ലാ പട്ടികജാതി  വികസന ഓഫീസുമായോ ബന്ധപ്പെടണം.
നിശ്ചിത സർട്ടിഫിക്കറ്റുകളും പൂർണ്ണ വിവരങ്ങളും ഇല്ലാത്ത അപേക്ഷ നിരസിക്കും. അപേക്ഷകരുടെ എണ്ണം കൂടുതലായാൽ പരമ്പരാഗത ഉൽപ്പന്നങ്ങളിൽ വൈവിധ്യമുള്ളവ  നിർമ്മിക്കുന്നവർക്ക് മുൻഗണന നൽകും. മേളയുടെ വിശദവിവരവും അപേക്ഷാഫോമും  www.scdd.kerala.gov.in എന്ന  വകുപ്പിന്റെ വെബ്‌സൈറ്റിൽ   ലഭിക്കുന്നതാണ്.