കോട്ടയം: യുവജനങ്ങൾക്ക് കൃഷിഭവനുകളിൽ ആറു മാസത്തെ ഇന്റേൺഷിപ്പിന് അവസരം നൽകുന്നു. വി.എച്ച്.എസ്. സി(അഗ്രികൾച്ചർ) സർട്ടിഫിക്കറ്റ്, അഗ്രികൾച്ചർ/ജൈവകൃഷി തുടങ്ങിയവയിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20. പ്രായപരിധി ഓഗസ്റ്റ് ഒന്നിന് 18നും 41നും മധ്യേ. ഇൻസെന്റീവായി 2500 രൂപ നൽകും. ജൂലൈ 25- 29 വരെയുള്ള ദിവസങ്ങളിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിൽ അഭിമുഖം നടത്തി ഇന്റേണുകളെ തിരഞ്ഞെടുക്കും. താത്പര്യമുള്ളവർക്ക് www.keralaagriculture.gov.in എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം. ഫോട്ടോ പതിച്ച അപേക്ഷയുടെ യഥാർഥ പകർപ്പും സർട്ടിഫിക്കറ്റും മറ്റു രേഖകളും അഭിമുഖസമയത്ത് പരിശോധിക്കും. വിശദവിവരത്തിന് ഫോൺ: 0481 2562263.