ഡിഫന്‍സ് പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ നിശ്ചയിക്കല്‍, വിതരണം, കുടുംബ പെന്‍ഷന്‍ എന്നിവ സംബന്ധിച്ച പരാതി പരിഹരിക്കുന്നതിന് എല്ലാ മാസവും നടത്തിവരുന്ന ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് ആഗസ്റ്റ് 31ന് തിരുവനന്തപുരം ഡി.പി.ഡി.ഒയില്‍ സംഘടിപ്പിക്കും. തിരുവനന്തപുരം ഡി.പി.ഡി.ഒയുടെ പരിധിയില്‍ വരുന്ന തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ നിന്നുള്ള ഡി.പി.ഡി.ഒ മുഖേനയോ ബാങ്ക് മുഖേനയോ പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷന്‍കാര്‍/ കുടുംബ പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷന്‍കാര്‍/കുടുംബപെന്ഷന് കാര്‍/ആശ്രിത പെന്‍ഷന്‍കാര്‍ക്കും ഈ അവസരം പരാതി പരിഹാരത്തിനായി ഉപയോഗിക്കാം.
പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ അദാലത്ത് ഓഫീസര്‍, ഡി.പി.ഡി.ഒ, തിരുമല, തിരുവനന്തപുരം -6 എന്ന വിലാസത്തിലേക്ക് 2018 ആഗസ്റ്റ് 25ന് മുമ്പ് സമര്‍പ്പിക്കണം. നേരിട്ട് ബാങ്കില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന വിമുക്ത ഭടന്മാര്‍ ഡിസ്ചാര്‍ജ്ജ് ബുക്ക്, പി.പി.ഒ, കോര്‍പി.പി.ഒ ബാങ്കിന്റെ അപ്‌ഡേറ്റ് ചെയ്ത പാസ്ബുക്ക്, മറ്റ് കത്തിടപാടുകള്‍ എന്നിവയുടെ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇമെയില്‍: dpdotvm@gmail.com, ഫോണ്‍: 0471 2357017.