ഇടുക്കി ജില്ലാ പോലീസിന്റെ പുതിയ മേധാവിയായി വി.യു. കുര്യാക്കോസ് ചുമതലയേറ്റു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ എസ്പി ആര്‍. കറുപ്പസാമിയില്‍ നിന്നാണ് ചുമതലയേറ്റത്. 2018 ബാച്ച് ഐ.പിഎസ് ഉദ്യോഗസ്ഥനാണ് വി.യു കുര്യാക്കോസ്. ലോ & ഓര്‍ഡര്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു. മുന്‍പ് ഇടുക്കി ക്രൈം ബ്രാഞ്ച് എസ്.പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
