2022-23 അധ്യയന വർഷം മുതൽ ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ യു.ജി അഡ്മിഷനുള്ള അപേക്ഷകൾ കേരള സർവകലാശാല വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പകർപ്പ് തപാൽ വഴി അയക്കുകയോ principalsstgmc@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കുകയോ ചെയ്യണം. ബി.പി.എ മ്യൂസിക്, ബി.പി.എ വീണ, ബി.പി.എ വയലിൻ, ബി.പി.എ മൃദംഗം, ബി.പി.എ ഡാൻസ് എന്നീ വിഷയങ്ങൾക്ക് ഓൺലൈൻ മുഖേന അപേക്ഷിക്കുന്ന വിദ്യാർഥികളിൽ നിന്നും ആപ്റ്റിറ്റിയൂട് ടെസ്റ്റ് നടത്തിയതിന് ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in, 0471-2323027.