ജില്ലയിൽ കാലവർഷക്കെടുതിയെത്തുടർന്ന് 4647 പേരെ സുരക്ഷിത
കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ ആകെ 71 ദുരിതാശ്വാസ
ക്യാമ്പുകളാണു തുറന്നത്. 1089 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു.

രൂക്ഷമായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഏറ്റവും കൂടുതൽ ആളുകളെ
മാറ്റിപ്പാർപ്പിക്കേണ്ടി വന്ന തിരുവനന്തപുരം താലൂക്കിൽ മാത്രം 34
ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചിറയിൻകീഴ് – അഞ്ച്, നെയ്യാറ്റിൻകര –
12, കാട്ടാക്കട – 12, കാട്ടാക്കട – ഒമ്പത്, വർക്കല – ഒന്ന്
എന്നിങ്ങനെയാണു മറ്റു താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം.

ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വസ്ത്രവും
എത്തിച്ചിട്ടുണ്ടെന്ന് സബ് കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു.
ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യ പരിശോധനയ്ക്ക് പ്രത്യേക മെഡിക്കൽ സംഘം
പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.