സ്ത്രീധനത്തിന്റെയും ജാതിയുടെയും പേരിലുള്ള പീഡനത്തെത്തുടർന്ന് എറണാകുളം ജില്ലയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി, കമ്മീഷൻ അംഗം അഡ്വ.സൗമ്യ സോമൻ എന്നിവർ 22ന് തെളിവെടുപ്പ് നടത്തി. യുവതിയുടെ മാതാപിതാക്കളിൽ നിന്നും കമ്മീഷൻ വിശദമായി മൊഴിയെടുത്തു. അന്വേഷണം വേഗത്തിലാക്കുന്നതിനും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ കിട്ടുന്നതിന് ശാസ്ത്രീയമായ അന്വേഷണം നടത്തുന്നതിനുമുള്ള നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കമ്മീഷൻ അറിയിച്ചു.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എൻ. രാജൻ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സി. ജയകുമാർ, കമ്മീഷൻ രജിസ്ട്രാർ ലീന ലിറ്റി ഡി., ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. സന്ധ്യ എന്നിവർ സംബന്ധിച്ചു.