ജില്ല നേരിടുന്ന സമാനതകളില്ലാത്ത കാലവര്‍ഷകെടുതിയില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അഭ്യര്‍ഥിച്ചു. പരമാവധി വീടിനുള്ളില്‍ കഴിയാനും സ്ത്രീകളെയും കുട്ടികളെയും കൊണ്ടുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവാതിരിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങളെ പരിഭ്രാന്തരാക്കുംവിധം സ്ഥിരീകരണമില്ലാത്ത വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വരുംദിവസങ്ങളിലും മലയോരപ്രദേശങ്ങളിലും മറ്റും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍
ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും പൊലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.