2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് എസ്റ്റിമേറ്റ് തയാറാക്കുന്നതിലേക്കായി വിവിധ വകുപ്പു തലവൻമാരിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ചു. നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള പരിപത്രം ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.finance.kerala.gov.in ൽ ലഭിക്കും (66/2022/ധന.). ബജറ്റ് നിർദേശങ്ങൾ എല്ലാ വകുപ്പ് തലവൻമാരും ‘Budget Monitoring System’ എന്ന വെബ് ആപ്ലിക്കേഷൻ (www.budgetdata.kerala.gov.in) മുഖേന ഓൺലൈനായി സമർപ്പിക്കണം.
