കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഓണം ഖാദി മേള നാളെ തുടങ്ങും. മേളയുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച്ച രാവിലെ 11 ന് കല്‍പ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. ഖാദി ബോര്‍ഡ് വയനാട് ആദ്യമായി വിപണിയിലിറക്കുന്ന റെഡിമെയ്ഡ് ഷര്‍ട്ട്, ചുരിദാര്‍ ടോപ്പ് എന്നിവയുടെ ലോഞ്ചിങ് ഖാദി ബോര്‍ഡ് മെമ്പര്‍ എസ്. ശിവരാമന്‍ നിര്‍വഹിക്കും. മാനന്തവാടി ബ്ലോക്ക് കെട്ടിടം, കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാള്‍, പനമരം ഖാദി ഗ്രാമ സൗഭാഗ്യ, പുല്‍പ്പള്ളി ഖാദി നെയ്ത്തു കേന്ദ്രം എന്നിവിടങ്ങളിലും സെപ്തംബര്‍ 7 വരെ ഓണം ഖാദി സ്‌പെഷ്യല്‍ മേള നടക്കും. തുണിത്തരങ്ങള്‍ക്ക് മേളയില്‍ 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും.
