ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റി, സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളെക്കുറിച്ചു ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പും സംസ്ഥാന പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡ്രഗ്‌സ് കൺട്രോളർ പി എം ജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.

അവശ്യ മരുന്നുകളുടെ വില  നിയന്ത്രിക്കുന്നതിൽ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ പങ്ക്, സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ സൊസൈറ്റി പ്രോജക്ട് കോർഡിനേറ്റർ സത്യാ സുന്ദർ, ഡ്രഗ്‌സ് ഇൻസ്പെക്ടർ ഗീത എം. സി. തുടങ്ങിയവർ ക്ലാസെടുത്തു.
ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ ഡോ. കെ സുജിത് കുമാർ അധ്യക്ഷനായി. അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ (ഇന്റലിജൻസ് ബ്രാഞ്ച്) സന്തോഷ് കെ. മാത്യു, ഡ്രഗ്‌സ് ഇൻസ്പെക്ടർമാരായ ഡോ. ബബിത കെ വാഴയിൽ, പ്രവീൺ എം എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ വിവിധ ഫാർമസി കോളേജുകളെ പ്രതിനിധീകരിച്ചു വിദ്യാർഥികളും  അധ്യാപകരും പങ്കെടുത്തു.