ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി എമർജൻസി പ്ലാനിങ് മാനേജർ മുന്നാം ഘട്ട മുന്നറിയിപ്പായി 6.8.2022 രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു. ഇടുക്കി ഡാമിൽ ജലനിരപ്പ് 2382.52 അടിയിൽ എത്തിയതിനാൽ ഇന്ന് രാവിലെ 7.30 എ. എം മുതൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇടുക്കി ഡാമിന്റെ ആകെ സംഭരണ ശേഷിയുടെ 82.89% ആണ് ഇപ്പോൾ ജലനിരപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല എല്ലാവിധ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.