പ്ലസ് വണ്‍ ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനായുള്ള അപേക്ഷ സമര്‍പ്പണം, റീ അലോട്ട്‌മെന്റ് അഡ്മിഷന്‍ എന്നിവയ്ക്കുള്ള അവസാന തിയതി ദീര്‍ഘിപ്പിച്ചു. ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ, സ്‌പോര്‍ട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കില്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം. അപേക്ഷ അഡ്മിഷന്‍ നേടിയ സ്‌കൂളില്‍ സമര്‍പ്പിക്കുവാനുള്ള തിയതി ആഗസ്റ്റ് 30ന് ഉച്ചയ്ക്ക് രണ്ട് വരെയാണ് ദീര്‍ഘിപ്പിച്ചത്. റീ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടാനുള്ള സമയപരിധിയും ഇതേ തിയതികളില്‍ വൈകുന്നേരം നാല് വരെയാണ്.
