പ്രളയ ബാധിത മേഖലയിലെ മൊബൈൽ കണക്ഷനുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കാൻ വിവിധ മൊബൈൽ കമ്പനികൾക്ക് നിർദ്ദേശം നൽകി. പ്രളയ പ്രദേശങ്ങളിൽ കടന്നു ചെന്ന് മൊബൈൽ ടവറുകൾ നന്നാക്കാനും ജനറേറ്ററുകളിൽ ഇന്ധനം നിറയ്ക്കാനും മൊബൈൽ കമ്പനി ടെക്‌നീഷ്യൻമാർക്ക് അനുമതി നൽകും. ഇതിനായി എത്തുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ അസൽ തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. ജനറേറ്ററുകൾക്ക് ആവശ്യമായ ഇന്ധനം ജില്ലാ കളക്ടർമാർ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.