കുടുംബശ്രീ നിര്‍മ്മിച്ച ദേശീയ പതാകയുടെ വിതരണം ജില്ലയില്‍ തുടങ്ങി. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.ഗീത ലീഡ് ബാങ്ക് മാനേജര്‍ ബിപിന്‍ മോഹന് പതാക കൈമാറി. ആയിരം പതാകകളാണ് കനറാ ബാങ്കിനായി ഏറ്റുവാങ്ങിയത്. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ജീവനക്കാര്‍ മുതലായവര്‍ക്കുളള പതാകകള്‍ വരും ദിവസങ്ങളായി വിതരണം ചെയ്യും. ചടങ്ങില്‍ എ.ഡി. എം എന്‍.ഐ ഷാജു, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ വാസു പ്രദീപ്, പ്രോഗ്രാം മാനേജര്‍മാരായ പി. ഉദേഫ്, വി. എം ജയേഷ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ പി. എം സിറാജ്, എം. എസ് വിദ്യമോള്‍, അനു ഷൈലേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.