കുട്ടനാട് മേഖലയിൽ ചമ്പക്കുളം ഭാഗത്തുള്ള പ്രളയത്തിൽപ്പെട്ട മുഴുവൻ ആൾക്കാരെയും ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. മറ്റിടങ്ങളിലെ ഒഴിപ്പിക്കൽ നടപടികൾ അതിവേഗം തുടർന്നുകൊിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരത്തോടെ കുട്ടനാട്ടിലെ പ്രളയക്കെടുതിയിൽപ്പെട്ട മുഴുവൻ ആൾക്കാരെയും ഒഴിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒഴിപ്പിക്കുന്ന ആളുകളിൽ അയ്യായിരത്തോളം പേർ  ആലപ്പുഴ ടൗണിന് സമീപമുള്ള വിവിധ സ്‌കൂളുകളിലും രക്ഷാ കേന്ദ്രങ്ങളിലും എത്തിയിട്ടു്. ചെങ്ങന്നൂരിൽ  നൂറ്റി ഇരുപതോളം ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടു്. ഇതിൽ വലിയൊരു ഭാഗം മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളാണ്. ഏകദേശം ആയിരത്തോളം മത്സ്യത്തൊഴിലാളികളാണ് ഇവിടെ രക്ഷാപ്രവർത്തനത്തിൽ വ്യാപൃതരായിട്ടുള്ളത്. കുട്ടനാട് മേഖലയിൽ ചമ്പക്കുളം ഭാഗത്തുനിന്ന് ഏകദേശം രായിരത്തോളം പേരെ ചങ്ങനാശ്ശേരിയിലേക്ക് എത്തിക്കുകയും അവിടെ നിന്ന് റോഡ് മാർഗ്ഗം വിവിധ രക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടു്. കുട്ടനാട് മേഖലയിലെ 80 ശതമാനത്തോളം ഒഴിപ്പിക്കൽ പൂർത്തീകരിച്ചിട്ടുള്ളതായി ജില്ലാ ഭരണകൂടം വിലയിരുത്തുന്നു. കുട്ടനാട്ടിലെ ഒഴിപ്പിക്കൽ പൂർത്തിയാകുന്നതോടെ കൂടുതൽ സേനയെ ചെങ്ങന്നൂരിലേക്ക് മാറ്റാൻ കഴിയും.