കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ ഓഗസ്റ്റ് 12ന് രാവിലെ 11ന് സിറ്റിംഗ് നടത്തുന്നു. സർക്കാർ വെബ്‌സൈറ്റിൽ PANDITHAR എന്നത് PANDITHARS എന്ന് രേഖപ്പെടുത്തിയിരിക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതന് നടപടി സ്വീകരിക്കണമെന്ന അഖില കേരള പണ്ഡിതർ മഹാസഭയുടെ നിവേദനം, ചക്കാലനായർ വിഭാഗത്തെ സംസ്ഥാന പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, വിശ്വകർമ്മ സമുദായത്തെ ക്രീമിലെയറിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം എന്നിവ പരിഗണിക്കും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മറ്റ് അംഗങ്ങൾ എന്നിവർ സിറ്റിങ്ങിൽ പങ്കെടുക്കും.