പൊതുവിദ്യാഭ്യാസ വകുപ്പ്-ഹയർ സെക്കന്ററി വിഭാഗത്തിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) അധ്യാപക തസ്തികകളിലേക്ക് 01.01.2016 മുതൽ 28.12.2020 വരെയുള്ള തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/ എൽ.പി.എസ്.എ മിനിസ്റ്റീരിയർ സ്റ്റാഫ് (ഹയർ സെക്കന്ററി വിഭാഗം) ലാബ് അസിസ്റ്റന്റ് (ഹയർ സെക്കന്ററി വിഭാഗം) എന്നിവരെ ഉൾപ്പെടുത്തിയ അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കന്ററി വിഭാഗം) ഗവ. ഹയർ സെക്കന്ററി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/എൽ.പി.എസ്.എ, മിനിസ്റ്റീരിയർ സ്റ്റാഫ് (ഹയർ സെക്കന്ററി വിഭാഗം) ലാബ് അസിസ്റ്റന്റ് (ഹയർ സെക്കന്ററി വിഭാഗം) എന്നി വിഭാഗങ്ങളിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കി യോഗ്യരായവരെ ഉൾപ്പെടുത്തിയ അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റ് www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.